ഭൂമിശാസ്ത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കരുവാറ്റ ഗ്രാമപഞ്ചായത്ത്.  നെല്ല് പാടങ്ങളാലും,തോടുകളാലും, പമ്പ- അച്ചന്‍കോവിലാറും സംഗമസ്ഥാനവും അറബികടലില്‍ പതിക്കുന്നത് മനുഷ്യനിര്‍മ്മിതമായ കരുവാറ്റ ലീഡിംഗ് ചാനലിലൂടെയും ആണ്. സുപ്രസിദ്ധമായ കരുവാറ്റ വള്ളംകളിയും നടക്കുന്നത് ഈ ചാനലിലാണ്.സ്റ്റാര്‍ട്ടിംഗ് പേയിറ്റും ഫിനിഷിംഗ് പേയിറ്റും ഇരുകരകളിലും എവിടുരുന്നും വളളംകളി വീക്ഷിക്കാവുന്ന   കേരളത്തിലെ ഒരോയൊരു സ്ഥലം മാത്രം ഇത് മാത്രമാണ്. കരുവാറ്റ ചുണ്ടനും ഈ നാടിന്‍റെ സാംസ്കാരിക അടയാളങ്ങളാണ്.

 

അതിർത്തികൾ

  • കിഴക്ക് : ചെറുതന ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് : തൃക്കുന്നപ്പുഴ,പുറക്കാട് ഗ്രാമപഞ്ചായത്ത്
  • വടക്ക് : തകഴി,പുറക്കാട് ഗ്രാമപഞ്ചായത്ത്
  • തെക്ക് : കുമാരപുരം ഗ്രാമപഞ്ചായത്ത്

2011 ലെ സെൻസസ് വിവരങ്ങൾ

വിഭാഗംവിവരം
ആകെ ജനസംഖ്യ14755
പുരുഷന്മാർ6781
സ്ത്രീകൾ7974
ജനസാന്ദ്രത 1576.14 പേർ / ച.കി.മീ.
സ്ത്രീ : പുരുഷ അനുപാതം1176
മൊത്തം സാക്ഷരത94.81%
പുരുഷ സാക്ഷരത96.79%
സ്ത്രീ സാക്ഷരത93.16%
ആകെ കുടുംബങ്ങൾ3892

ഉറവിടം : സെന്‍സസ് ഡാറ്റ 2011

The landscape of Karuvata